പ്രവാസി വെല്‍ഫെയര്‍ കൊല്ലം ജില്ലാ കമ്മറ്റിക്ക് പുതിയ ഭാരവാഹികള്‍

ദോഹ. പ്രവാസി വെല്‍ഫെയര്‍ കൊല്ലം ജില്ലാക്കമ്മറ്റിയുടെ പുതിയ പ്രവര്‍ത്തന കാലയളവിലേക്കുള്ള പ്രസിഡണ്ടായി മന്‍സൂര്‍ എച്ച്.എമ്മിനേയും ജനറല്‍ സെക്രട്ടറിയായി റഫീക്ക് ബഷീറിനേയും തെരഞ്ഞെടുത്തു. മുബാറക്ക്, ലിജോ കുന്നത്തൂര്‍, സബീര്‍ ഷാജഹാന്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. ട്രഷറര്‍ ആയി ആസിഫ് നാസറിനെയും അന്‍വര്‍, ഖാന്‍ കൊട്ടിയം, സുധീര്‍ മയ്യനാട് എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.
അജാ ചിതറ, നജീം സലാഹുദീന്‍, ഷിബു ഹംസ, അനീഫ്, ഫത്തഹുദീന്‍, ഖദീജ, നിസാര്‍ അഞ്ചല്‍, നൗഷാദ് കുട്ടി, നിസാം കൊല്ലം, സന്തോഷ് കുമാര്‍ എന്നിവരെ വിവിധ വകുപ്പുകളുടെ കണ്‍വീനര്‍മാരായും തെരഞ്ഞെടുത്തു. ജില്ലാ പ്രവര്‍ത്തക സംഗമത്തില്‍ വച്ചാണ് പുതിയ ജില്ലാക്കമ്മറ്റിയെ തെരഞ്ഞെടുത്തത്. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷറഫുദ്ദീന്‍ സി തെരഞ്ഞെടുപ്പിനു നേതൃത്വം നല്‍കി. സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍, മന്‍സൂര്‍ എച്ച്.എം, നജീം സലാഹുദീന്‍ എന്നിവര്‍ സംസാരിച്ചു.

