Uncategorized

ജാഗ്രതയോടെ പെരുന്നാളാഘോഷിക്കുക

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. കോവിഡ് ഭീഷണി നില്‍ക്കുന്ന സാഹചര്യത്തില്‍ എല്ലാവരും അതീവ ജാഗ്രതയോടെ പെരുന്നാളാഘോഷിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.


പെരുന്നാള്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതിനുള്ള അവസരമാവരുത്. എല്ലാവരും പരമാവധി സുരക്ഷ മുന്‍കരുതലുകള്‍ പാലിക്കണം.

മാസ്‌ക് ധരിച്ചും സുരക്ഷിതമായ സാമൂഹിക അകലം പാലിച്ചും കൂട്ടം കൂടുന്നത് ഒഴിവാക്കിയും കോവിഡിനെ പ്രതിരോധിക്കണം. കാറുകളില്‍ 4 പേരില്‍ കൂടുതല്‍ യാത്ര ചെയ്യരുത്.


ആഭ്യന്തര മന്ത്രാലയം ഈദ് ദിവസങ്ങളില്‍ പട്രോളിംഗ് ശക്തമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!