Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

നാളെ നടക്കുന്ന ഉരീദു കപ്പ് ഫൈനലില്‍ ഫാന്‍സിനെ അനുവദിക്കില്ല

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: നാളെ നടക്കുന്ന ഉരീദു കപ്പ് ഫൈനലില്‍ ഫാന്‍സിനെ അനുവദിക്കിക്കേണ്ടതില്ലെന്ന് ഖത്തര്‍ സ്റ്റാര്‍സ് ലീഗ് (ക്യുഎസ്എല്‍) തീരുമാനിച്ചു. മാര്‍ച്ച് 26 വെള്ളിയാഴ്ച അല്‍ സയിലിയയും അല്‍ റയ്യാനും തമ്മില്‍ അല്‍ സദ്ധ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനല്‍ കാണാനായി ടിക്കറ്റ് വാങ്ങിയ ആരാധകര്‍ക്ക് പണം തിരിച്ചുനല്‍കും.
കോവിഡ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് പുതിയ നിയന്ത്രണങ്ങള്‍ നാളെ മുതല്‍ നടപ്പാക്കുവാന്‍ ഖത്തര്‍ കാബിനറ്റ് തീരുമാനിച്ച സാഹചര്യത്തിലാണ് എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി, ഖത്തര്‍ സ്റ്റാര്‍സ് ലീഗ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.

ഔദ്യോഗിക വെബ്‌സൈറ്റ് (tickets.qsl.qa) വഴി ടിക്കറ്റ് വാങ്ങിയവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചവര്‍ക്കും ഈ തീരുമാനം ബാധകമാണ്.പണം മടക്കിനല്‍കുന്നത് സംബന്ധിച്ച് ടിക്കറ്റ് വാങ്ങിയ ആരാധകരെ ബന്ധപ്പെടുമെന്ന് ക്യുഎസ്എല്‍ പറഞ്ഞു. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് [email protected] എന്ന വിലാസത്തില്‍ ബന്ധപ്പെടാം.

Related Articles

Back to top button