Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

നാഷണല്‍ കമാന്‍ഡ് സെന്റര്‍ സന്ദര്‍ശിച്ച് പ്രമുഖര്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ നടക്കുന്ന പ്രതിരോധ സുരക്ഷ പ്രദര്‍ശനമായ മിലിപ്പോള്‍ 2021 ല്‍ പങ്കെടുക്കാനെത്തിയ മന്ത്രിമാരും നേതാക്കളും നാഷണല്‍ കമാന്‍ഡ് സെന്റര്‍ സന്ദര്‍ശിച്ചു.
ലെബനന്‍ ആഭ്യന്തര, മുനിസിപ്പാലിറ്റി മന്ത്രി മുഹമ്മദ് ഫാഹ്‌മി, ബെലാറസ് ആഭ്യന്തര മന്ത്രി മേജര്‍ ജനറല്‍ ഇവാന്‍ കുബ്രകോവ്, ഉക്രേനിയന്‍ പോലീസിന്റെ ആഭ്യന്തര സുരക്ഷാ മേധാവി, ഇറ്റാലിയന്‍ ക്രിമിനല്‍ പോലീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ തുടങ്ങിയവരാണ് ഇന്ന് നാഷണല്‍ കമാന്‍ഡ് സെന്റര്‍ സന്ദര്‍ശിച്ചത്.

നാഷണല്‍ കമാന്‍ഡ് സെന്റര്‍ സന്ദര്‍ശിക്കാനെത്തിയ വിശിഷ്ട അതിഥികളെ മേധാവി മേജര്‍ ജനറല്‍ ഖലീഫ അബ്ദുല്ല അല്‍ നുഅയിമി, എന്‍സിസി ഡെപ്യൂട്ടി ഹെഡ് കേണല്‍ അലി മുഹമ്മദ് അല്‍ മുഹന്നദി, കേന്ദ്ര ഓപ്പറേഷന്‍സ് വകുപ്പ് ഡയറക്ടര്‍ കേണല്‍ ഹസ്സന്‍ മുഹമ്മദ് അല്‍ കുവാരി എന്നിവര്‍ പ്രത്യേകം സ്വീകരിച്ചു.

Related Articles

Back to top button