
ഖത്തറില്‍ കോവിഡ് ബാധിച്ച് മലയാളി യുവാവ് മരിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ച് മലയാളി യുവാവ് മരിച്ചു. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഹസം മെബൈരീക് കോവിഡ് ഹോസ്പിറ്റലില്‍ ചികില്‍സയിലായിരുന്ന പാലക്കാട് സ്വദേശി വടക്കുംചാലില്‍ അസൈനാര്‍ (42) ആണ് മരിച്ചത്. സ്വദേശിയുടെ വീട്ടില്‍ കുക്കായി ജോലി ചെയ്തുവരികയായിരുന്നു. ബുഷറയാണ് ഭാര്യ. മുഹമ്മദ് ഷാനിബ്, ഫാത്തിമ സന മക്കളാണ്.
മൃതദേഹം ഇന്ന് അസര്‍ നമസ്‌കാരാനന്തരം അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ സംസ്‌കരിക്കും.