Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ ഇന്ന് 4 കോവിഡ് മരണം. 896 രോഗികള്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ ഇന്ന് 4 കോവിഡ് മരണം. 896 രോഗികള്‍. ചികിത്സയിലായിരുന്ന 36, 54, 58, 65 പ്രായമുള്ള നാല് പേരാണ് മരണപ്പെട്ടത്. ഇതൊടെ മൊത്തം മരണ സംഖ്യ 386 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 11829 പരിശോധനകളില്‍ 188 യാത്രക്കാരടക്കം 896 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 728 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 22392 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 130 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 1299 ആയി. 25 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 461 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.

Related Articles

Back to top button