Local News

ഫോക്കസ് മജ് ലിസ് ശ്രദ്ധേയമായി

ദോഹ. സമകാലിക സാഹചര്യങ്ങളില്‍ ബദറിന്റെ പ്രസക്തി എന്ന വിഷയത്തില്‍ ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയന്‍ സംഘടിപ്പിച്ച ഫോക്കസ് മജ് ലിസ് ശ്രദ്ധേയമായി. മാര്‍ച്ച് 29ന് ഫോക്കസ് വില്ലയില്‍ വെച്ച് നടന്ന പരിപാടിയില്‍ ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയന്‍ സി ഒ ഒ അമീര്‍ ഷാജി അധ്യക്ഷത വഹിച്ചു .കെ .എന്‍ സുലൈമാന്‍ മദനി , ഹബീബുറഹ്‌മാന്‍ കിഴിശ്ശേരി ,സഫീറുസലാം എന്നിവര്‍ സദസ്സിനോട് സംവദിച്ചു.
ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയന്‍ സി ഇ ഒ ഹാരിസ് പി ടി, ഹാഫിസ് ഷബീര്‍ , സി എഫ് ഒ ഫായിസ് എളയോടന്‍ , ഇവന്റ് മാനേജര്‍ ആഷിഖ് തുടങ്ങിയവര്‍ പരിപാടി നിയന്ത്രിച്ചു .

Related Articles

Back to top button
error: Content is protected !!