Uncategorized
കോവിഡ് ബാധിച്ച് ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി
സ്വന്തം ലേഖകന്‍
ദോഹ : കോവിഡ് ബാധിച്ച് ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി. ചാവക്കാട് സ്വദേശി വൈശ്യം വീട്ടില്‍ മുഹമ്മദുണ്ണി (63 വയസ്സ്)ആണ് മരിച്ചത്. 25 വര്‍ഷത്തോളമായി ഖത്തറിലുള്ള അദ്ദേഹം മദീന ഖലീഫയില്‍ ടെലിവിഷന്‍ സിഗ്നലിനടുത്തു ഒരു ഗ്രോസറി നടത്തി വരികയായിരുന്നു. സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ സജീവ പ്രവര്‍കത്തകനായിരുന്നു
ശരീഫയാണ് ഭാര്യ. ഷിഫുറലി (KSA), ഫാത്തിമ, നിഷാം കാദര്‍, നസീബ, റഹ്‌മത്തുന്നിസ എന്നിവര്‍ മക്കളും മിന്‍സി, സിയാദ്, അന്‍സിയ, മുനീബ്, അജ്മല്‍ എന്നിവര്‍ മരുമക്കളുമാണ്.