Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഡ്രൈവ് ത്രൂ കോവിഡ് പരിശോധന വൈകുന്നേരം 4 മണി മുതല്‍ രാത്രി 11 മണി വരെ

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ അനുദിനം ചൂട് കൂടുന്ന സാഹചര്യത്തില്‍ ഡ്രൈവ് ത്രൂ കോവിഡ് പരിശോധന വൈകുന്നേരം 4 മണി മുതല്‍ രാത്രി 11 മണി വരെ മാത്രമായിരിക്കുമെന്ന് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ അറിയിച്ചു. അവസാനത്തെ എന്‍ട്രി രാത്രി 10 മണിക്കായിരിക്കും.

ജൂണ്‍ 18 വെളളിയാഴ്്ച മുതല്‍ ഈ സമയക്രമം നിലവില്‍ വന്നതായി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ ട്വീറ്റ് ചെയ്തു. വൈകുന്നേര സമയത്ത് പ്രവര്‍ത്തനം ക്രമീകരിക്കുന്നത് ജീവനക്കാരുടേയും പൊതുജനങ്ങളുടേയും സുരക്ഷ കണക്കിലെടുത്താണെന്ന് അധികൃതര്‍ വ്യക്തമാക്കി

239765 പേര്‍ ഡ്രൈവ് ത്രൂ കോവിഡ് പരിശോധന സൗകര്യം പ്രയോജനപ്പെടുത്തിയതായും അധികൃതര്‍ പറഞ്ഞു.

 

Related Articles

Back to top button