Uncategorized
പി.സി.ആര്‍ പരിശോധനക്ക് കൂടുതല്‍ കേന്ദ്രങ്ങള്‍ അനുവദിച്ച് പൊതുജനാരോഗ്യ മന്ത്രാലയം
അഫ്‌സല്‍ കിളയില്‍
ദോഹ : ഖത്തറില്‍ നിന്നും യാത്ര ചെയ്യുന്നവര്‍ക്കുള്ള പി.സി.ആര്‍ പരിശോധനക്കായി കൂടുതല്‍ കേന്ദ്രങ്ങള്‍ അംഗീകരിച്ച് പൊതുജനാരോഗ്യ മന്ത്രാലയം ഉത്തരവായി. നിലവില്‍ 95 കേന്ദ്രങ്ങളില്‍ പി.സി.ആര്‍ പരിശോധന നടത്താം. പി.സി.ആര്‍ ടെസ്റ്റിനുള്ള പരാമവധി ചാര്‍ജ് 300 റിയാലാണ് ഗവണ്‍മെന്റ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ പല സ്വകാര്യ മെഡിക്കല്‍ സെന്ററുകളും 200 റിയാല്‍ മുതലൊക്കെ ചാര്‍ജ് ഈടാക്കുന്നതായാണ് വിവരം.