Uncategorized

ടീം തിരൂര്‍ ഇഫ്താര്‍ വിരുന്നും, ഐസി.സി ഉപദേശക സമിതിയംഗമായി തിരഞ്ഞെടുക്കപ്പെട്ട അഷ്‌റഫ് ചിറക്കലിന് ആദരവും

ദോഹ. ഖത്തറിലെ തിരൂര്‍ പ്രവാസികളുടെ കൂട്ടായ്മയായ ടീം തിരൂര്‍ ഇഫ്താര്‍ വിരുന്നും, ഐസി.സി ഉപദേശക സമിതിയംഗമായി തിരഞ്ഞെടുക്കപ്പെട്ട ടീം തിരൂര്‍ ഖത്തര്‍ പ്രസിഡന്റ് അഷ്‌റഫ് ചിറക്കലിനെ ആദരിക്കുകയും ചെയ്തു.

ഐസി.സി അശോകാ ഹാളില്‍ വെച്ച് നടന്ന പരിപാടിയില്‍ പ്രസിഡന്റ് അഷ്‌റഫ് ചിറക്കല്‍ അധ്യക്ഷത വഹിച്ചു. ചീഫ് കോഡിനേറ്റര്‍ സദീര്‍ അലി സംസാരിച്ചു. ടോക്യോ ഫ്രൈറ്റ് ഉടമയും തിരൂര്‍ സ്വദേശിയുമായ അബ്ദുല്‍ റൗഫ് ടീം തിരൂര്‍ പ്രസിഡന്റിന് സ്‌നേഹാദരം നല്‍കുകയും, റഷീദ് പി.പി പൊന്നാട അണിയിക്കുകയും ചെയ്തു.

ജനറല്‍ സെക്രട്ടറി സലീം കൈനിക്കര സ്വാഗതവും സെക്രട്ടറി നൗഷാദ് പൂക്കയില്‍ നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!