Breaking News

സാമൂഹ്യ പ്രതിബദ്ധതയോടെ കോവിഡ് മൂന്നാം തരംഗത്തെ അതിജീവിക്കാനാഹ്വാനം

അമാനുല്ല വടക്കാങ്ങര

ദോഹ. ആരോഗ്യ പ്രവര്‍ത്തകരും സമൂഹവും കൂട്ടായി പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും സാമൂഹ്യ പ്രതിബദ്ധതയോടെ കോവിഡ് മൂന്നാം തരംഗത്തെ അതിജീവിക്കണമെന്നും ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുന അല്‍ മസ് ലമാനി ആവശ്യപ്പെട്ടു.

സുരക്ഷ മുന്‍ കരുതലുകള്‍ പാലിച്ചും വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചും മാത്രമേ ഈ വെല്ലുവിളി നേരിടാനാകൂ. സമൂഹത്തിലെ പ്രായം ചെന്നവരേയും സ്ഥിരമായി മരുന്ന് കഴിക്കുന്ന രോഗമുള്ളവരേയും പ്രത്യേകം ശ്രദ്ധിക്കണം.

വാക്‌സിന്‍ രണ്ടാം ഡോസ് എടുത്ത് 6 മാസം കഴിഞ്ഞവരെല്ലാം എത്രയും വേഗം ബൂസ്റ്റര്‍ ഡോസെടുക്കണമെന്ന് അവര്‍ ഓര്‍മിപ്പിച്ചു.

കോവിഡിന്റെ ആദ്യ രണ്ട് തരംഗങ്ങളേയും അതിജീവിച്ച പോലെ ഈ തരംഗവും സാമൂഹ്യ പ്രതിബദ്ധതയോടെ അതിജീവിക്കാനാകുമെന്ന് അവര്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!