Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ജംബോ ഇലക്ട്രോണിക്‌സിന്റെ ദ്വിവാര്‍ഷിക ഉപഭോക്തൃ പ്രൊമോഷനായ, മെഗാ പ്രമോഷന് ഉജ്ജ്വല തുടക്കം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ജംബോ ഇലക്ട്രോണിക്‌സിന്റെ ദ്വിവാര്‍ഷിക ഉപഭോക്തൃ പ്രൊമോഷനായ, ‘മെഗാ പ്രമോഷന് ഉജ്ജ്വല തുടക്കം . ജംബോ ഇലക്ട്രോണിക്‌സിന്റെ ഏതെങ്കിലും സ്‌റ്റോറുകളില്‍ നിന്നും ലോകോത്തര ബ്രാന്‍ഡുകള്‍ മികച്ച വിലയില്‍ സ്വന്തമാക്കുന്നതോടൊപ്പം എല്ലാവര്‍ക്കും ഉറപ്പായ സമ്മാനവും ലഭ്യമാക്കുന്നതാണ് മെഗാ പ്രമോഷന്‍.

എല്‍ജി 55 ”സ്മാര്‍ട്ട് ടിവി, എല്‍ജി എസ്എല്‍ 5 വൈ സൗണ്ട് ബാര്‍, എല്‍ജി എഫ്എന്‍ 4 വയര്‍ലെസ് സ്റ്റീരിയോ ഇയര്‍ബഡ്‌സ്, അമാസ്ഫിറ്റ് ബിപ് എസ് ലൈറ്റ് സ്മാര്‍ട്ട് വാച്ച്, ഓസ്‌കാര്‍ ഗാര്‍മെന്റ് സ്റ്റീമര്‍ എന്നിവ ഉറപ്പായ സമ്മാനങ്ങളില്‍ ചിലതാണ്. ഉറപ്പുള്ള സൗജന്യ സമ്മാനം ലഭിക്കാന്‍ ഉപഭോക്താക്കള്‍ ചുരുങ്ങിയത് 1,000 റിയാലിനെങ്കിലും ഷോപ്പിംഗ് നടത്തണം.

എല്ലാ ഉല്‍പ്പന്ന വിഭാഗങ്ങളിലും പ്രത്യേക ഓഫറുകളില്‍ നിന്നും കുറഞ്ഞ വിലകളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് പ്രയോജനം നേടാനാകും. LG, JBL, Harman Kardon, Blueair, Brother, Oscar, Indesit, Ariston, Morphy Richards, Awei, Amazfit, Apple മുതലായവ ജംബോ സ്റ്റോറില്‍ നിന്ന് വാങ്ങാന്‍ കഴിയുന്ന ചില പ്രമുഖ ബ്രാന്‍ഡുകളാണ്

ഇതിനുപുറമെ, ഉപഭോക്താക്കള്‍ക്ക് പ്രമുഖ ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് 0% പലിശയ്ക്ക് ഷോപ്പിംഗ് നടത്താനും ബന്ധപ്പെട്ട ബാങ്ക് നിബന്ധനകള്‍ അനുസരിച്ച് 6 മുതല്‍ 12 മാസം വരെയുള്ള ലളിതമായ തവണ വ്യവസ്ഥയില്‍ പണമടക്കാനും കഴിയും.
കൂടാതെ ഉപഭോക്താക്കള്‍ക്ക് മുകാഫ, നുജൂം, എയര്‍ മൈല്‍സ് & ലൈഫ് റിവാര്‍ഡുകള്‍ എന്നീ 4 ലോായല്‍റ്റി പ്രോഗ്രാമുകളില്‍ നിന്ന് പോയിന്റുകള്‍ നേടാനും റിഡീം ചെയ്യാനും കഴിയും: . ഈ കാലയളവില്‍ എക്‌സ്റ്റെന്‍ഡഡ് വാറന്റി വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 12 മാസം വരെ അധിക വാറന്റി സൗജന്യമായി ലഭിക്കും.
എല്ലാ ജംബോ ഇലക്ട്രോണിക്‌സ് സ്റ്റോറുകള്‍, എല്‍ജി ബ്രാന്‍ഡ് ഷോപ്പുകള്‍, സിറ്റി സെന്ററിലെ ഹര്‍മന്‍ ഹൗസ്, ദോഹ ഫെസ്റ്റിവല്‍ സിറ്റി എന്നിവിടങ്ങളില്‍ ഒക്ടോബര്‍ 13 വരെയാണ് പ്രമോഷന്‍.

Related Articles

Back to top button