ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ചുകൊണ്ട് 2021ലെ 66-ാം നമ്പര്‍ അമീരി വിജ്ഞാപാനം അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി പുറപ്പെടുവിച്ചു.
പുതിയ തീരുമാനമനുസരിച്ച് ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍ഥാനി ചെയര്‍മാനും, ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി വൈസ് ചെയര്‍മാനുമായിരിക്കും. അലി ബിന്‍ അഹമ്മദ് അല്‍ കുവാരി , സഅദ് ബിന്‍ ഷെരീദ അല്‍ കഅബി , ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ ഖാസിം അല്‍-അബ്ദുള്ള അല്‍-താനി , ശൈഖ് ബന്ദര്‍ ബിന്‍ മുഹമ്മദ് ബിന്‍ സൗദ് അല്‍-താനി, നാസര്‍ ബിന്‍ ഗാനിം അല്‍ ഖുലൈഫി , ഹസ്സന്‍ ബിന്‍ അബ്ദുല്ല അല്‍ തവാദി എന്നിവര്‍ അംഗങ്ങളുമായിരിക്കും.
തീരുമാനം ഇഷ്യൂ ചെയ്ത തീയതി മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ഇത് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.