Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

കൊതിപ്പിക്കുന്ന ദുബൈ നഗരത്തിലൂടെ ഏറ്റുവാങ്ങി മലയാളി പ്രമുഖര്‍

ദോഹ. റേഡിയോ സുനോ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സും മീഡിയ പ്‌ളസും സംയുക്തമായി സംഘടിപ്പിച്ച ഫ്‌ളൈ വിത് ആര്‍.ജെ.സിന്റെ വിശേഷങ്ങളുള്‍പ്പെടുത്തി മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങര തയ്യാറാക്കിയ യാത്രാ വിവരണ ഗ്രന്ഥമായ കൊതിപ്പിക്കുന്ന ദുബൈ നഗരത്തിലൂടെ ഏറ്റുവാങ്ങി മലയാളി പ്രമുഖര്‍.


കെയര്‍ ആന്റ് ക്യൂവര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഇ.പി. അബ്ദുറഹിമാന്‍ മീഡിയ പ്‌ളസ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തില്‍ നിന്നും പുസ്തകം ഏറ്റുവാങ്ങിയപ്പോള്‍ അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. വി.വി. ഹംസ, ജനറല്‍ മാനേജര്‍ നിയാസ് അബ്ദുന്നാസിര്‍, ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍ സലീം എന്നിവര്‍ ഗ്രന്ഥകാരനില്‍ നിന്നും നേരിട്ടാണ് പുസ്തകം ഏറ്റുവാങ്ങിയത്.

പുസ്തകത്തിന്റെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ മീഡിയ പ്‌ളസുമായി ബന്ധപ്പെടണം

Related Articles

Back to top button