Breaking News
ഖത്തറില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 21633 പരിശോധനകളില്‍ 28 യാത്രക്കാര്‍ക്കടക്കം 179 പേര്‍ക്കാണ് ഇന്ന് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 151 പേര്‍ക്ക് സാമൂഹ്യ വ്യാപനത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത് എന്നത് ഏറെ ഗൗരവമുളള വിഷയമാണ് .
197 പേര്‍ക്ക് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തൂവെന്നത് ആശ്വാസം നല്‍കുന്നതാണ് . ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 2338 ആയി കുറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 8 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ആരെയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചില്ല. നിലവില്‍ മൊത്തം 72 പേര് ആശുപത്രിയിലും 10 പേര് തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്