Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ദേശീയ ദിനാഘോഷ നിറവില്‍ ഖത്തര്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിന്ന് ദേശീദിനാഘോഷത്തിന്റെ നിറവിലാണ് . ഇന്നലെ മുതല്‍ തന്നെ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ദേശീയദിനാഘോഷം ആരംഭിച്ചിരുന്നു. വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും വ്യാഴാഴ്ച മുതല്‍ തന്നെ ദേശീയദിനാഘോഷത്തില്‍ മുഴുകിയതോടെ വാരാന്ത്യം മുതലേദേശീയദിനാഘോഷ വികാരമാണ് നിലനിന്നത് .


ഖത്തര്‍ ദേശീയ ദിനത്തിന് മുന്നോടിയായി ഇന്നലെ ടോര്‍ച്ച് ടവറില്‍ നടന്ന അതിഗംഭീരമായ കരിമരുന്ന് പ്രയോഗം ദോഹയുടെ ആകാശത്തെ പ്രകാശിപ്പിക്കുക മാത്രമല്ല വര്‍ണവൈവിധ്യങ്ങളുടെ മാസ്മരിക കാഴ്ചകളൊരുക്കുകയും ചെയ്തു.

ഇന്നലെ രാത്രി അമീരീ ദീവാന്‍ അങ്കണത്തില്‍ നടന്ന പരമ്പരാഗത അര്‍ദ ഡാന്‍സില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയും ചേര്‍ന്നതോടെ സ്വദേശികളുടെ ആവേശം വാനോളമുയര്‍ന്നു.

Related Articles

Back to top button