Breaking News

അബൂ സംറ ബോര്‍ഡറിലെത്തിയ 381,795-ലധികം ആരാധകര്‍ക്ക് ഷട്ടില്‍ സര്‍വീസ് നടത്തി മൊവാസലാത്ത്

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ ലോകകപ്പിനായി കരമാര്‍ഗം അബൂ സംറ ബോര്‍ഡറിലെത്തിയ 381,795-ലധികം ആരാധകര്‍ക്ക് ഷട്ടില്‍ സര്‍വീസ് നടത്തിയതായി മൊവാസലാത്ത് അറിയിച്ചു. ബോര്‍ഡറില്‍ നിന്നും മെസില്ല ബസ് സ്‌റ്റേഷന്‍ വരെ നവംബര്‍ 1 മുതല്‍ ഡിസംബര്‍ 16 വരെയുള്ള കാലത്ത് 381,795-ലധികം ആരാധകര്‍ക്ക് ഷട്ടില്‍ സര്‍വീസ് നല്‍കി.

2220 ജീവനക്കാരെയാണ് ഈ സേവനങ്ങള്‍ക്ക് ഉപയോഗിച്ചത് . 600 ബസ്സുകള്‍ 18858 ട്രിപ്പുകള്‍ നടത്തിയാണ് ബോര്‍ഡറില്‍ നിന്നും ഫുട്‌ബോള്‍ ആരാധകരെ കൊണ്ടു വന്നത്.

Related Articles

Back to top button
error: Content is protected !!