ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി ഗാസ ദുരിതബാധിതര്‍ക്ക് ദുരിതാശ്വാസ സഹായ കപ്പല്‍ വിന്യസിക്കും

അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി ഗാസ ദുരിതബാധിതര്‍ക്ക് ദുരിതാശ്വാസ സഹായ കപ്പല്‍ വിന്യസിക്കും. ഇസ്രായേല്‍ ആക്രമണത്തിനിരയായ ഗാസ മുനമ്പിലെ ജനങ്ങള്‍ക്ക് കഴിയുന്നത്ര ഖത്തറി സഹായം എത്തിക്കുന്നതിനാണ് ഏകദേശം 30 വിമാനങ്ങളുടെ ശേഷിക്ക് തുല്യമായ ഒരു ദുരിതാശ്വാസ സഹായ കപ്പല്‍ വിന്യസിക്കാനുള്ള പദ്ധതിയൊരുക്കുന്നത്.
ഗാസയിലെ ജനങ്ങള്‍ക്കായി ഒക്ടോബര്‍ 7 മുതല്‍ ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും മാനുഷിക പിന്തുണയും തുടരുന്നു. ഇന്നലെ ആരംഭിച്ച പാലസ്തീന്‍ ധനസമാഹരണ കാമ്പെയ്നിന്റെ ഭാഗികമായാണ് ഈ സഹായ കപ്പല്‍ വരുന്നത്.
ദുരിതബാധിതരായ ആളുകളുടെ ആരോഗ്യം, ഭക്ഷണം, പാര്‍പ്പിടം തുടങ്ങിയ ആവശ്യങ്ങള്‍ എന്നിവ നിറവേറ്റുന്നതിനായി സഹായ കപ്പലില്‍ നിരവധി സുപ്രധാന ദുരിതാശ്വാസ സാമഗ്രികള്‍ വഹിക്കുമെന്ന് ക്യുആര്‍സിഎസ് പ്രസ്താവനയില്‍ പറഞ്ഞു.