Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ ഇന്ന് 4 കോവിഡ് മരണം, പ്രതിദിന കേസുകള്‍ കുറഞ്ഞു , രോഗ മുക്തിയില്‍ വന്‍ വര്‍ദ്ധന

അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ ഇന്ന് 4 കോവിഡ് മരണം. ചികില്‍സയിലായിരുന്ന 90, 78, 73, 59 ംഎന്നിങ്ങനെ പ്രായമുള്ളവരാണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണം 645 ആയി ഉയര്‍ന്നു.

പ്രതിദിന കോവിഡ് കേസുകള്‍ കുറയുകയും രോഗ മുക്തിയില്‍ വന്‍ വര്‍ദ്ധന തുടരുകയും ചെയ്യുന്നത് ഏറെ ആശ്വാസകരമാണ് . ആശുപത്രി കേസുകളിലും വലിയ കുററവാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 21660 പരിശാധനകളില്‍ 424 യാത്രക്കര്‍ക്കടക്കം 1538 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1114 പേര്‍ക്ക് മാത്രമാണ് സാമൂഹ്യ വ്യാപനത്തിലൂടെ രോഗം ബാധിച്ചത്.

രോഗികളുടെ മൂന്നിരട്ടിയോളം രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തൂവെന്നത് ആശ്വാസകരമാണ്. 4187 പേര്‍ക്കാണ് ഇന്ന് രോഗമുക്തി ലഭിച്ചത്. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 26248 ആയി കുറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 11 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 5 പേരെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. നിലവില്‍ മൊത്തം 268 പേര്‍ ആശുപത്രിയിലും 84 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്

Related Articles

Back to top button