Breaking News
ഖത്തറില്‍ വാഹന വിപണി ഉണരുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ വാഹന വിപണി ഉണരുന്നതായി റിപ്പോര്‍ട്ട്. കോവിഡ് ഭീഷണിയും സാമ്പത്തിക പ്രതിസന്ധികളും കാരണം നിര്‍ജീവമായിരുന്ന വാഹന വിപണി പതുക്കെ ഉണരാന്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.
പ്‌ളാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അതോരിറ്റിയുടെ കണക്ക് പ്രകാരം 2021 ഡിസംബറില്‍ 7212 പുതിയ വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. ഇത് മുന്‍ വര്‍ഷത്തെ ഇതേ കാലത്തെ അപേക്ഷിച്ച് 23.8 ശതമാനം കൂടുതലാണ് .
വാഹന ലോണുകള്‍ ഗണ്യമായി കുറഞ്ഞതായാണ് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് നല്‍കുന്ന സൂചന. തൊഴില്‍ രംഗത്തും സാമൂഹ്യ രംഗത്തുമുണ്ടായ അനിശ്ചിതത്വങ്ങളാകാം കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കോവിഡ്് സ്ഥിതിഗതികള്‍ മെച്ചപ്പെടുകയും വാണിജ്യ വ്യവസായ രംഗങ്ങള്‍ സജീവമാവുകയും ചെയ്യുന്നതോടെ ഈ വര്‍ഷം വാഹന വിപണിയില്‍ നല്ല പുരോഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.