Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ ഇന്ന് മൂന്ന് കോവിഡ് മരണം,പ്രതിദിന കേസുകള്‍ മുന്നൂറില്‍ താഴെയെത്തി

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ഇന്ന് മൂന്ന് കോവിഡ് മരണം. ചികില്‍സയിലായിരുന്ന 75, 83, 89 വയസ് പ്രായമുള്ളവരാണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണം 667 ആയി .
പ്രതിദിന കേസുകള്‍ മുന്നൂറില്‍ താഴെയെത്തിയെന്നത് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് .

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 15529 പരിശോധനകളില്‍ 48 യത്രക്കര്‍ക്കടക്കം 297 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 249 പേര്‍ക്കാണ് സാമൂഹ്യ വ്യാപനത്തിലൂടെ രോഗം ബാധിച്ചത്. 779 പേര്‍ക്ക് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തൂ. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 3950 ആയി കുറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 3 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ആരേയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചില്ല. നിലവില്‍ മൊത്തം 35 പേര്‍ ആശുപത്രിയിലും 23 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്

Related Articles

Back to top button