Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ദ പെര്‍സ്യൂട്ട് ഓഫ് സ്പോര്‍ട്സ് പ്രമുഖര്‍ക്ക് സമ്മാനിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിന്റെ കായികകുതിപ്പും ലോക കപ്പ് മുന്നൊരുക്കങ്ങളും അടയാളപ്പെടുത്തി മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ദ പെര്‍സ്യൂട്ട് ഓഫ് സ്പോര്‍ട്സ് സാമൂഹ്യ സാംസ്‌കാരിക വാണിജ്യ മേഖലയിലെ പ്രമുഖര്‍ക്ക് സമ്മാനിച്ചു.

സൗദി അറേബ്യയിലെ പ്രശസ്തമായ കെ.പി. വെന്‍ച്വോര്‍സ് മാനേജിംഗ് ഡയറക്ടറും പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനുമായ കെ.പി. കുഞ്ഞു ഹാജി, കെ.വി.ആര്‍ ഓട്ടോമൊബൈലിലെ നെക്‌സ ഹെഡ് ലത്തീഷ് എന്നിവര്‍ക്ക് വൈറ്റ് മാര്‍ട്ട് ജനറല്‍ മാനേജര്‍ ജൗഹറലി തങ്കയത്തിലും സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ ശ്രദ്ധേയനായ പ്രൊഫ. എന്‍.പി.ഹാഫിസ് മുഹമ്മദിന് മീഡിയ പ്‌ളസ് ബിസിനസ് കണ്‍സല്‍ട്ടന്റ് കെ.പി. സുബൈറുമാണ് പുസ്തകം സമ്മാനിച്ചത്.

Related Articles

Back to top button