ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തലബാത്ത് ബ്രാന്‍ഡ് അംബാസിഡര്‍
റഷാദ് മുബാറക്
ദോഹ. കുറഞ്ഞകാലം കൊണ്ട് മിഡില്‍ ഈസ്റ്റ് ആന്റ് ആഫ്രിക്ക (മെന)മേഖലയിലെ പ്രമുഖ ഭക്ഷണ, പലചരക്ക് ഡെലിവറി പ്ലാറ്റ്ഫോമായി ഉയര്‍ന്ന തലബാത്ത്,ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അതിന്റെ ഔദ്യോഗിക ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു. ഫിഫ 2022 ലോക കപ്പ് ഖത്തര്‍ നടക്കുന്ന മധ്യ പൗരസ്ത്യ മേഖലയിലെ ചരിത്രത്തിലെ ഏറ്റവും വലിയ ഫുട്ബോള്‍ വര്‍ഷത്തിലാണ് പുരുഷ അന്താരാഷ്ട്ര ഫുട്ബോളിലെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോററും അഞ്ച് തവണ ബാലണ്‍ ഡി ഓര്‍ ജേതാവുമായ റൊണാള്‍ഡോയെ ബ്രാന്‍ഡ് അംബാസിഡറായി നിശ്ചയിക്കുന്നത്.
കാല്‍പന്തുകളിയിലെ എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ കളിക്കാരില്‍ ഒരാളായും ഈ ഗ്രഹത്തിലെ ഏറ്റവും അറിയപ്പെടുന്ന കായിക ഐക്കണുകളിലൊരാളായും സാര്‍വത്രികമായി അറിയപ്പെടുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബ്രാന്‍ഡ് അംബാസിഡറാകുന്നതിലൂടെ കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കാനാണ് തലബാത്ത് ലക്ഷ്യം വെക്കുന്നത്.
തലബാത്ത് ക്യു-കൊമേഴ്സ് ഓഫര്‍ ചെയ്യുന്ന തലാബത്ത് മാര്‍ട്ടില്‍ തുടങ്ങി, ഔദ്യോഗിക ലോഞ്ച് വീഡിയോയടക്കം, മെന മേഖലയിലുടനീളമുള്ള നിരവധി കാമ്പെയ്നുകളിലും ഓണ്‍-ഗ്രൗണ്ട് ആക്ടിവേഷനുകളിലും റൊണാള്‍ഡോയെ അവതരിപ്പിക്കും.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന പോര്‍ച്ചുഗീസ് ഇതിഹാസത്തിന്റെ പ്രചോദനാത്മകമായ ജീവിതവും സന്ദേശവും തലബാത്തിന്റെ വളര്‍ച്ചയുടെ തൊപ്പിയില്‍ പുതിയ പൊന്‍തൂവലുകള്‍ തുന്നിച്ചേര്‍ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.