Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ദ പെര്‍സ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് പ്രമുഖര്‍ക്ക് സമ്മാനിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിന്റെ കായികകുതിപ്പും ലോക കപ്പ് മുന്നൊരുക്കങ്ങളും അടയാളപ്പെടുത്തി മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച ദ പെര്‍സ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് സാമൂഹ്യ സാംസ്‌കാരിക വാണിജ്യ മേഖലയിലെ പ്രമുഖര്‍ക്ക് സമ്മാനിച്ചു.

പാണ്ട ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ മന്‍സൂര്‍ അലി ആനമങ്ങാടന് മീഡിയ പ്‌ളസ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ റഷാദ് മുബാറകും വാല്‍മാക്‌സ് മാനേജിംഗ് പാര്‍ട്ണര്‍ ഷൗക്കത്ത്, വൈബ്രന്റ് കണ്‍സല്‍ട്ടന്‍സ് മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് , സുപ്രീം സപ്‌ളൈ ആന്റ് സര്‍വീസസ് മാനേജിംഗ് ഡയറക്ടര്‍ പ്രവീണ്‍ കുമാര്‍ , അക്കോണ്‍ പ്രിന്റിംഗ് പ്രസ് ജനറല്‍ മാനേജര്‍ പി.ടി. മൊയ്തീന്‍ കുട്ടി , ലാന്റ് റോയല്‍ പ്രോപ്പര്‍ട്ടി മാനേജിംഗ് ഡയറക്ടര്‍ സുഹൈല്‍ ആസാദ് എന്നിവര്‍ക്ക്് മീഡിയ പ്ളസ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തിലുമാണ് പുസ്തകം സമ്മാനിച്ചത്.

പുസ്‌കത്തിന്റെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് മീഡിയ പ്‌ളസ് അറിയിച്ചു .

Related Articles

Back to top button