Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

നോബിള്‍ ഇന്റര്‍ നാഷണല്‍ സ്‌കൂളി ല്‍ കായിക ദിനം ആഘോഷിച്ചു

ദോഹ : നോബിള്‍ ഇന്റര്‍ നാഷണല്‍ സ്‌കൂളിലെ കായിക ദിനാഘോഷത്തിന് പ്രൗഢോജ്ജ്വലമായ പരിസമാപ്തി. വിവിധ കാറ്റഗറികളിലായി, കായിക പ്രതിഭകള്‍ മാറ്റുരച്ച മത്സരങ്ങളില്‍ അല്‍ സദ്ദ് സ്പോര്‍ട്സ് ക്ലബ്ബില്‍ നിന്നുള്ള അന്താരാഷ്ട്ര താരങ്ങളായ സുഫിയാനും മര്‍വാനും മുഖ്യ അതിഥികളായിരുന്നു.

പ്രിന്‍സിപ്പല്‍ ഡോ. ഷിബു അബ്ദുല്‍ റഷീദ് സ്വാഗതം ആശംസിച്ച കായിക ദിനാഘോഷത്തില്‍, ബഹുമാന്യനായ സ്‌കൂള്‍ ചെയര്‍മാന്‍ ഹുസൈന്‍ മുഹമ്മദ് യു പതാക ഉയര്‍ത്തി. തുടര്‍ന്ന് മുഖ്യാതിഥി സുഫിയാന്‍ കായിക മേള ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ട്രാന്‍സ്പോര്‍ട്ട് ഡയറക്ടര്‍ ആര്‍. എസ്. മൊയ്ദീന്‍, വൈസ് പ്രിന്‍സിപ്പല്‍സ്, ഹെഡ് ഓഫ് സെക്ഷന്‍സ്, അധ്യാപകര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ഡ്രില്‍ ഡാന്‍സ്, വിവിധ ടീമുകള്‍ അവതരിപ്പിച്ച മാര്‍ച്ച് പാസ്‌ററ് എന്നിവ കായിക ദിനാഘോഷത്തിന് മിഴിവേകി. തുടര്‍ന്ന് വിവിധ വിഭാഗങ്ങളിലായി വിദ്യാര്‍ഥികള്‍ക്ക് അത്ലറ്റിക്‌സ് മത്സരങ്ങളും റിലേ മത്സരങ്ങളും നടത്തപ്പെട്ടു. നോബിള്‍ സ്‌കൂള്‍ കായിക വിഭാഗം മേധാവി സരില്‍ രാജ് കൃതജ്ഞത രേഖപ്പെടുത്തി. നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ കായിക ചരിത്രത്തിലെ മറ്റൊരു വിജയകരമായ അധ്യായമായി കായിക മേള മാറി.

Related Articles

Back to top button