Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

റഷ്യയിലേക്കൊരു വിനോദയാത്രയുമായി ഏവന്‍സ് മീഡിയ പ്‌ളസ് ടീം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ജോര്‍ജിയ, തുര്‍ക്കി എന്നിവിടങ്ങളിലേക്കുള്ള അവിസ്മരണീയമായ ടൂര്‍ പാക്കേജുകളിലൂടെ ഖത്തറിലെ യാത്രാപ്രേമികളുടെ ഹൃദയം കീഴടക്കിയ ഏവന്‍സ് മീഡിയ പ്‌ളസ് ടീം റഷ്യയിലേക്കൊരു വിനോദയാത്രയുമായി രംഗത്ത്് .

ധന്യമായ റഷ്യന്‍ ചരിത്ര സ്മൃതികളിലൂടെ അവിസ്മരണീയമായ ഒരു സഞ്ചാരമായിരിക്കുമിതെന്ന് ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സ് മാനേജിംഗ് ഡയറക്ടര്‍ നാസര്‍ കറുകപ്പാടത്ത് അഭിപ്രായപ്പെട്ടു.

വിനോദവും വിജ്ഞാനവും കോര്‍ത്തിണക്കി മോസ്‌കോ , സെന്റ് പീറ്റേര്‍സ് ബര്‍ഗ് എന്നിവിടങ്ങളിലേക്കുള്ള പ്രീമിയം പാക്കേജ് . മീഡിയ പ്്‌ളസും അവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സും സംയുക്തമായി സംഘടിപ്പിക്കുന്ന ട്രിപ്പ് നവംബര്‍ 26 ന് പുറപ്പെട്ട് ഡിസംബര്‍ 1 ന് ദോഹയില്‍ തിരിച്ചെത്തും.

എല്ലാ യാത്രക്കാര്‍ക്കും ഡിസംബറില്‍ പുറത്തിറങ്ങുന്ന സചിത്ര യാത്രാവിവരണഗ്രന്ഥത്തിന്റെ ഭാഗമാവാന്‍ അവസരം നല്‍കുന്നുവെന്നതും വിദഗ്ധരായ ട്രാവലര്‍മാര്‍ നേതൃത്വം നല്‍കുന്നുവെന്നതും ഈ ടൂറിനെ സവിശേഷമാക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 55526275 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Related Articles

Back to top button