Breaking News

ലോക കേരള സഭ, ഖത്തറില്‍ നിന്നുള്ള ഏക വനിത പ്രതിനിധിയായി ഷൈനി കബീര്‍

അമാനുല്ല വടക്കാങ്ങര

ദോഹ: ലോക കേരള സഭയുടെ പുതിയ സമിതി കഴിഞ്ഞ ദിവസം നിലവില്‍ വന്നപ്പോള്‍ ഖത്തറില്‍ നിന്നുള്ള ഏക വനിത പ്രതിനിധിയായി ഷൈനി കബീര്‍ . ഖത്തര്‍ മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റി ആന്റ് എന്‍വയണ്‍മെന്റില്‍ സീനിയര്‍ പ്രോഗ്രാമര്‍ അനലിസ്റ്റായി ജോലി ചെയ്യുന്ന ഷൈനി സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളിലെ സജീവ സാന്നിധ്യമാണ് . ടോസ്റ്റ് മാസ്‌റ്റേര്‍സ് ഇന്റര്‍നാഷണലിന്റെ ഡിസ്റ്റിംഗിഷ്ഡ് ടോസ്റ്റ്മാസ്‌റ്റേര്‍സ് പുരസ്‌കാരം ലഭിച്ച ഷൈനി ആശയ വിനിമയ രംഗത്തും നേതൃത്വപരിശീലന രംഗത്തും സജീവമാണ്.

ഷൈന്‍ ടുഗതര്‍ ഫൗണ്ടേഷന്‍ സഹസ്ഥാപക കൂടിയാണ് ഷൈനി .

സാമൂഹ്യ പ്രവര്‍ത്തകനായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ലോക കേരള സഭ അംഗമായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹത്തിന്റെ മികച്ച സേവനങ്ങള്‍ക്കുള്ള അംഗീകാരമാണ് .

സംസ്‌കൃതി നേതാക്കളായ അഹ് മദ് കുട്ടി അരളയില്‍, ഇ.എം. സുധീര്‍, സുനില്‍ കുമാര്‍, എ.കെ.ജലീല്‍ എന്നിവരാണ് ലോക കേരള സഭയിലെ ഖത്തറില്‍ നിന്നുള്ള മറ്റംഗങ്ങള്‍ എന്നാണ് അറിയുന്നത്.

Related Articles

Back to top button
error: Content is protected !!