Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ചൂട് കനക്കുന്നു, സൂര്യാഘാതം സംബന്ധിച്ച ബോധവല്‍ക്കരണവുമായി പൊതുജനാരോഗ്യ മന്ത്രാലയം

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ വേനല്‍ ചൂട് കനക്കുന്ന സാഹചര്യത്തില്‍ സൂര്യാഘാതം സംബന്ധിച്ച ബോധവല്‍ക്കരണവുമായി പൊതുജനാരോഗ്യ മന്ത്രാലയം രംഗത്ത് .

സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിച്ച് വിവിധ ഭാഷകളിലായി ബോധവല്‍ക്കരണ സന്ദേശങ്ങള്‍ ജനങ്ങളിലെത്തിക്കാനാണ് മന്ത്രാലയം ശ്രമിക്കുന്നത്.

ജോലി സ്ഥലത്ത് സ്വയം സുരക്ഷ ഉറപ്പുവരുത്തണമെന്നും നല്ല ഭക്ഷണം മിതമായ അളവില്‍ കഴിക്കുക, അയഞ്ഞതും കനം കുറഞ്ഞതുമായ വസ്ത്രം ധരിക്കുക, പുറത്തുപോകുമ്പോള്‍ തല മറക്കുക എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് മന്ത്രാലയം ഉദ്‌ബോധിപ്പിക്കുന്നു.

Related Articles

Back to top button