Breaking News
പലിശ നിരക്ക് ഉയര്‍ത്തി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്
അമാനുല്ല വടക്കാങ്ങര
ദോഹ. പലിശ നിരക്ക് ഉയര്‍ത്തി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് . ഡെപ്പോസിറ്റ് നിരക്ക് 75 ബേസിസ് പോയിന്റ് ഉയര്‍ത്തി 3 ശതമാനമായും വായ്പാ നിരക്ക് 50 ബേസിസ് പോയിന്റ് ഉയര്‍ത്തി 3.75 ശതമാനമായുമാണ് വര്‍ദ്ധിപ്പിച്ചത്. റിപ്പോ നിരക്ക് 75 ബേസിസ് പോയിന്റ് ഉയര്‍ത്തി 3.25 ശതമാനമാക്കിയിട്ടുണ്ട്.
വികസിച്ചുകൊണ്ടിരിക്കുന്ന ആഭ്യന്തര, അന്തര്‍ദേശീയ മാക്രോ ഇക്കണോമിക് സംഭവവികാസങ്ങളാണ് തീരുമാനത്തിന് പിന്നിലെ കാരണമെന്ന് സെന്‍ട്രല്‍ ബാങ്ക് ചൂണ്ടിക്കാട്ടി.