Breaking News
ആഗസ്റ്റില്‍ ചൂടും ഹ്യുമിഡിറ്റിയും , മഴക്ക് സാധ്യതയില്ല
അമാനുല്ല വടക്കാങ്ങര
ദോഹ: വേനലിന്റെ മൂന്നാം മാസമായ ആഗസ്റ്റില്‍ രാജ്യത്ത് ചൂടും ഹ്യുമിഡിറ്റിയും നിറഞ്ഞ കാലാവസ്ഥ അനുഭവപ്പെടും. ഈ മാസം കാര്യമായ മഴ പ്രതീക്ഷിക്കുന്നില്ല. ശരാശരി പ്രതിദിന താപനില 35 ഡിഗ്രി സെല്‍ഷ്യസായിരിക്കും,
ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്റെ പ്രതിമാസ കാലാവസ്ഥാ വിവരങ്ങളില്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.
ഈ കാലയളവില്‍ കാറ്റ് പ്രധാനമായും കിഴക്ക് ദിശയിലേക്കാണ് വീശുകയെന്നും ഇത് ആപേക്ഷിക ആര്‍ദ്രത വര്‍ദ്ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.