IM Special

കുമുകുമ മാഷ് സ്മാരക ബസ്സ് കാത്തിരിപ്പു കേന്ദ്രം പത്മശ്രീ അലി മണിക്ക്ഫാന്‍ നാടിന് സമര്‍പ്പിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ. മീഡിയ പ്‌ളസിന്റെ സുഹൃത്തും ഉര്‍ദു ഭാഷാ പ്രചാരകനും സാഹിത്യകാരനു തലമുറകളുടെ ഗുരുനാഥനുമായ കുഞ്ഞുമുഹമ്മദ് കൂരിമണ്ണില്‍ എന്ന കുമുകുമ മാഷ് (ഉറുദു മാസ്റ്റര്‍) ഓര്‍മ്മയായി രണ്ട് വര്‍ഷം തികയുന്ന ദിനത്തില്‍ നിത്യ ഓര്‍മ്മക്കായി മക്കരപറമ്പ 36ല്‍ കുമുകുമ മാഷിന്റെ കുടുംബം നിര്‍മിച്ച സ്മാരക ബസ്സ് കാത്തിരിപ്പു കേന്ദ്രം നാടിന് സമര്‍പ്പിച്ചു.

ആഴകടലിലെ അല്‍ഭുതങ്ങളോടെപ്പം സഞ്ചരിക്കുന്ന ലോകപ്രശസ്ത സമുദ്ര ഗവേഷകനും ഇന്ത്യന്‍ ശാസ്ത്രജ്ഞനുമായ പത്മശ്രീ അലി മണിക്ക്ഫാന്‍ (ലക്ഷദ്വീപ്) ഉല്‍ഘാടനം ചെയ്തു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാവുങ്ങല്‍ സുഹ്‌റാബി അധ്യക്ഷയായി. മുന്‍ കേരള കരിക്കുലം കമ്മറ്റി അംഗം ഡോ:കെ.പി.ഷംസുദ്ധീന്‍ തിരൂര്‍ക്കട് അനുസ്മരണ സന്ദേശം നല്‍കി.

പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ അനീസ് മഠത്തില്‍, രാമപുരം മഹല്ല് ഖത്തീബ് പാതിരമണ്ണ വി.സാലിഹ് ഫൈസി, വി.നിസാര്‍ ഫൈസി, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ഭാരവാഹികളായ അക്രം ചൂണ്ടയില്‍, അനീസുദ്ധീന്‍ മുല്ലപ്പള്ളി, സലാം വെങ്കിട്ട, ചരിത്രകാരന്‍ അബ്ദുറഹിമാന്‍ കുറ്റിക്കാട്ടില്‍, സി.എച്ച്.മുഹമ്മദാലി, സലാം കൂട്ടിലങ്ങാടി, കരീംതോണിക്കടവത്ത്, ഹമീദ് വളപ്പുരം, ഷാഫി കുരുണിയന്‍, ബഷീര്‍ തറയില്‍ യാസിര്‍ കുമുക്കുമ തുടങ്ങിയവരും വിവിധ ജനപ്രതിനിധികള്‍, മത,സാമൂഹ്യ, രാഷ്ട്രീയ, വിദ്യാഭ്യാസ, സാംസ്‌ക്കാരിക പ്രതിനിധികള്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!