Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തര്‍ യൂണിവേര്‍സിറ്റിയുടെ നാല്‍പത്തിയൊമ്പതാം ബിരുദദാന ചടങ്ങില്‍ ഖത്തര്‍ അമീറില്‍ നിന്നും സ്വര്‍ണമെഡല്‍ നേടി മലയാളി വിദ്യാര്‍ഥികള്‍

അമാനുല്ല വടക്കാങ്ങര

ഖത്തര്‍ യൂണിവേര്‍സിറ്റിയുടെ നാല്‍പത്തിയൊമ്പതാം ബിരുദദാന ചടങ്ങില്‍ മികച്ച പ്രകടനത്തിന് ഖത്തര്‍ അമീറില്‍ നിന്നും സ്വര്‍ണമെഡല്‍ നേടിയ മലയാളി വിദ്യാര്‍ഥികള്‍ ഖത്തറിലെ മലയാളി സമൂഹത്തിനാകമാനം അഭിമാനമായി.
സഫ്വാന്‍ അബ്ദുറഹിമാന്‍ കാവില്‍, മുഹമ്മദ് അജ്മല്‍ ഇഖ്ബാല്‍, ആനന്ദു ഹിരോഷ് , റൂഫസ് ജോണ്‍ എന്നിവര്‍
കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ നിന്നും സ്വര്‍ണമെഡലോടെ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടി.
ഫറാസ് ഫാറൂഖ് കോട്ടി കോളന്‍ കോളേജ് ഓഫ് ബിസിനസ് ആന്‍ഡ് ഇക്കണോമിക്‌സില്‍ നിന്നും മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസില്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ബിരുദമാണ് നേടിയത്.

അഖില്‍ അന്‍വര്‍, കോളേജ് ഓഫ് ബിസിനസ് ആന്‍ഡ് ഇക്കണോമിക്‌സില്‍ നിന്നും മാനേജ്മെന്റ് ഇന്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ആന്‍ഡ് ബിസിനസ് അനലിറ്റിക്‌സില്‍ ബിബിഎ നേടിയാണ് ഗോള്‍ഡ് മെഡല്‍ സ്വന്തമാക്കിയത്.

2023-24 ലെ മികച്ച വിദ്യാര്‍ത്ഥി അത്ലറ്റ്, 2024 ലെ മികച്ച സിബിഇ വിദ്യാര്‍ത്ഥി,2023 ലെ വേള്‍ഡ് ഇന്റര്‍യൂണിവേഴ്സിറ്റി ചാമ്പ്യന്‍ഷിപ്പ് പാരീസില്‍ വെള്ളി മെഡല്‍,

2024 ലെ ലോക ഇന്റര്‍യൂണിവേഴ്സിറ്റി ചാമ്പ്യന്‍ഷിപ്പില്‍ റോമില്‍ വെള്ളി മെഡല്‍, 2023 ലെ ജിസിസി ഇന്റര്‍യൂണിവേഴ്സിറ്റി ഗെയിംസില്‍ സ്വര്‍ണ്ണവും 2025 ലെ വെള്ളിയുമടക്കം നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയതിനും അഖില്‍ അന്‍വര്‍ സമ്മാനം നേടി

Related Articles

Back to top button