Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഫിഫ 2022 ലോകകപ്പില്‍ ഫ്രാന്‍സിനെ പിന്തുണയ്ക്കാന്‍ പാരീസില്‍ നിന്നും ദോഹയിലേക്ക്  സൈക്കിളില്‍ പുറപ്പെട്ട  രണ്ട് ആരാധകര്‍  ജോര്‍ദാനിലെത്തി 

 

അമാനുല്ല വടക്കാങ്ങര

ദോഹ:  നവംബര്‍ 20 ന് ഖത്തറില്‍  ആരംഭിക്കുന്ന ഫിഫ 2022 ഖത്തര്‍ ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ പിന്തുണയ്ക്കാന്‍ പാരീസില്‍ നിന്നും ദോഹയിലേക്ക്  സൈക്കിളില്‍ പുറപ്പെട്ട  രണ്ട് ഫ്രഞ്ച് ഫുട്‌ബോള്‍ ആരാധകര്‍  ജോര്‍ദാനിലെത്തി.

ഡോക്യുമെന്ററി ഫിലിം മേക്കറായ മെഹ്ദി ബാലമിസ്സയും ടിവി പ്രൊഡ്യൂസറായ ഗബ്രിയേല്‍ മാര്‍ട്ടിനുമാണ്  ആഗസ്റ്റ് 20-ന് സ്റ്റേഡ് ഡി ഫ്രാന്‍സില്‍ നിന്ന് പുറപ്പെട്ട് സൈക്കിളില്‍ 5,000 കിലോമീറ്റര്‍ പിന്നിട്ട് ജോര്‍ദാനിലെത്തിയത്.

കഴിഞ്ഞ വര്‍ഷം ഒരു നേഷന്‍സ് ലീഗ് മത്സരത്തിനായി ഇറ്റലിയിലേക്ക് സൈക്കിള്‍ ചവിട്ടുന്നതിനിടെയാണ് ഇരുവരും ഈ ആശയം മുന്നോട്ട് വച്ചത്. ഖത്തര്‍ ലോകകപ്പിന് ഫ്രാന്‍സില്‍ നിന്നും സൈക്കിള്‍ ചവിട്ടി ദോഹയിലെത്താന്‍ തീരുമാനിക്കുകയും യാത്രക്കുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.

നവംബര്‍ 22 ന് ഓസ്ട്രേലിയയ്ക്കെതിരായ ഫ്രാന്‍സിന്റെ ഓപ്പണിംഗ് ഗെയിമിന് മുമ്പായി തങ്ങളുടെ നീണ്ട യാത്ര പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ്  പ്രതീക്ഷിക്കുന്നത്.

‘ഈ യാത്രയിലൂടെ സുസ്ഥിരമായ ചലനാത്മകതയെ പ്രോത്സാഹിപ്പിക്കാനും മറ്റൊരു യാത്രാമാര്‍ഗ്ഗം സാധ്യമാണെന്ന് ബോധ്യപ്പെടുത്താനും  ഞങ്ങള്‍ക്ക് കഴിയും. നമ്മുടെ കാലുകള്‍ കൊണ്ട് നമ്മുടെ സ്ഥലത്തിന് ചുറ്റുമുള്ള നിരവധി സാഹസികതകള്‍  കാണിക്കാന്‍ കഴിയുമെന്നും ഞങ്ങള്‍ പ്രായോഗികമായി അടയാളപ്പെടുത്തുകയാണ്  26 കാരനായ ബാലമിസ്സ റോയിട്ടേഴ്സിനോട് പറഞ്ഞു.

ദിവസവും 120 കിലോമീറ്റര്‍ സഞ്ചരിക്കുന്ന സൈക്കിള്‍ യാത്രക്കാര്‍ ഈ ആഴ്ചയാണ് ജോര്‍ദാനിലെത്തിയത്. അധികം താമസിയാതെ സൗദി അറേബ്യയും കടന്നാണ്  ദോഹയിലെത്തുക.

മൂന്ന് മാസത്തെ നീണ്ട യാത്രയില്‍ വ്യത്യസ്ത ഭൂപ്രദേശങ്ങളിലൂടെ കടന്നുപോരുകയെന്നത് ഭാരിച്ച ജോലിയാണെന്ന് മാര്‍ട്ടിന്‍ പറഞ്ഞു.

‘വലിയ ദൂരം പിന്നിടുക എന്നതാണ് പ്രധാന വെല്ലുവിളി. ചിലപ്പോള്‍  പരന്ന പ്രദേശങ്ങളും മറ്റ് ചിലപ്പോള്‍ കയറ്റങ്ങളുമാണ്

ഗ്രൂപ്പ് ഡിയില്‍ സ്ഥാനം പിടിച്ച ഫ്രാന്‍സ് ഡെന്മാര്‍ക്കിനെയും ടുണീഷ്യയെയും നേരിടും. ഫ്രാന്‍സ് ലോകകപ്പ് നേടുമെന്ന പ്രതീക്ഷയില്ലെങ്കിലും ഞാനും ഗബ്രിയേലും ഇപ്പോള്‍ സൈക്കിളില്‍ ഉണ്ടാകുമായിരുന്നില്ലെന്ന് മാര്‍ട്ടിന്‍ പറഞ്ഞു.

 

 

 

 

 

 

 

Related Articles

Back to top button