Breaking News

ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനി ചെയര്‍മാനായി ഖത്തര്‍ എനര്‍ജി ഡയറക്ടര്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ. ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനി ചെയര്‍മാനായി ഖത്തര്‍ എനര്‍ജി ഡയറക്ടര്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു. ഖത്തര്‍ എനര്‍ജി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് പുനഃസംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് 2022ലെ 48-ാം നമ്പര്‍ അമീരി തീരുമാനം അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഇന്നാണ് പ്രഖ്യാപിച്ചത്.

ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനി ചെയര്‍മാനായ ഖത്തര്‍ എനര്‍ജി ഡയറക്ടര്‍ ബോര്‍ഡില്‍ സഅദ് ബിന്‍ ഷെരീദ അല്‍ കഅബി വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായിരിക്കും. അലി ബിന്‍ അഹമ്മദ് അല്‍ കുവാരി, ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ ഖാസിം അല്‍താനി, നാസര്‍ ഖലീല്‍ അല്‍ ജൈദ, ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ ജാസിം അല്‍താനി , സഈദ് മുബാറക് അല്‍ മുഹന്നദി എന്നിവര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായിരിക്കും.
ബോര്‍ഡ് അംഗത്വത്തിന്റെ കാലാവധി നാല് വര്‍ഷമായിരിക്കും.
തീരുമാനം ഇഷ്യൂ ചെയ്ത തീയതി മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും അത് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു

 

Related Articles

Back to top button
error: Content is protected !!