ലോകമറിഞ്ഞ കരുത്തയായ ഇന്ദിരക്കു പകരം ഒരാളെ കണ്ടെത്താനാവാത്തതു ഇന്ത്യന്‍ ദേശീയ രാഷ്ട്രീയത്തില്‍ വലിയ ശൂന്യത അനുഭവിക്കുന്നു ; എം ടി നിലമ്പുര്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ലോകമറിഞ്ഞ കരുത്തയായ ഇന്ദിരക്കു പകരം ഒരാളെ കണ്ടെത്താനാവാത്തതു ഇന്ത്യന്‍ ദേശീയ രാഷ്ട്രീയത്തില്‍ വലിയ ശൂന്യത അനുഭവിക്കുന്നു എന്ന് എംടി നിലമ്പൂര്‍ അഭിപ്രായപ്പെട്ടു. ഒഐസിസി ഇന്‍കാസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓള്‍ഡ് ഐഡിയല്‍ സ്‌കൂളില്‍ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിന അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഞാന്‍ ഇന്ന് മരിച്ചാലും എന്റെ ഓരോ തുള്ളി രക്തവും ദേശത്തെ ഊര്‍ജസ്വലമാക്കുമെന്ന് പറഞ്ഞ ഇന്ദിരാഗാന്ധിയുടെ വാക്കുകള്‍ ഓരോ ഇന്ത്യക്കാരന്റെയും സിരകളില്‍ ആവേശം പകരുന്നതാണന്ന് അദ്ധേഹം കൂട്ടിച്ചേര്‍ത്തു.
സാമൂഹ്യ പ്രവര്‍ത്തകനും ലോക കേരള സഭ അംഗവുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി സംസാരിച്ചു.
സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് നിയാസ് ചെരിപ്പത്ത് ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ മലപ്പുറം ജില്ല പ്രസിഡന്റ് നൗഫല്‍ കട്ടുപ്പാറ അധ്യക്ഷത വഹിച്ചു.സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശ്രീജിത്ത് സദാശിവന്‍,ട്രഷറര്‍ ജോര്‍ജ് അഗസ്റ്റിന്‍, നിഹാസ് കൊടിയേരി,ശംസുദ്ധിന്‍ എറണാംകുളം, ബിജു മുഹമ്മദ്, സലിം ഇടശ്ശേരി വിവിധ ജില്ലാ കമ്മിറ്റിയിലേയും പ്രതിനിധികള്‍ എന്നിവര്‍ അനുസ്മരിച്ചു സംസാരിച്ചു.
വസീം പൊന്നാനി, മുഹമ്മദലി കുറ്റിപ്പുറം , രജീഷ് ബാബു , അനീസ് കെടി വളപുരം,സായിദ് കോഴിച്ചെന, ശറഫു തെന്നല തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഇന്‍കാസ് മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി ജാഫര്‍ കമ്പാല സ്വാഗതവും ട്രഷറര്‍ ഇര്‍ഫാന്‍ പകര നന്ദിയും പറഞ്ഞു.