Breaking NewsUncategorized

മയക്കുമരുന്ന് കടത്തിയതിന് ഏഷ്യന്‍ വംശജന്‍ ഖത്തറില്‍ അറസ്റ്റില്‍

ദോഹ: മയക്കുമരുന്ന് കടത്തിയതിന് ഏഷ്യന്‍ വംശജനായ ഒരാളെ ആഭ്യന്തര മന്ത്രാലയത്തിലെ ഡ്രഗ് എന്‍ഫോഴ്സ്മെന്റ് ജനറല്‍ ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.
ഇയാളുടെ വസതിയില്‍ പരിശോധന നടത്താന്‍ ആവശ്യമായ പെര്‍മിറ്റുകള്‍ പബ്ലിക് പ്രോസിക്യൂഷനില്‍ നിന്ന് ലഭിച്ചതിന് ശേഷമാണ് നടപടി. പരിശോധനയില്‍ രണ്ട് സ്യൂട്ട്‌കേസുകളില്‍ 6.5 കിലോഗ്രാം മെത്താംഫെറ്റാമിന്‍, 3.5 കിലോഗ്രാം ഹെറോയിന്‍ എന്നിവ അടങ്ങിയ മയക്കുമരുന്ന് പദാര്‍ത്ഥങ്ങള്‍ നിറച്ച റാപ്പറുകള്‍, ബാഗുകള്‍, ക്യാപ്സ്യൂളുകള്‍ എന്നിവ കണ്ടെത്തി. മയക്കുമരുന്ന് കടത്തിന് ഉപയോഗിക്കുന്ന ഒരു സ്‌കെയിലും മറ്റ് ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്.

പ്രതി കുറ്റം സമ്മതിക്കുകയും നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു

Related Articles

Back to top button
error: Content is protected !!