Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ‘തന്‍ഷിയ പ്രോഗ്രാമിന്റെ ലോഞ്ചിംഗ് ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുത്തു

അമാനുല്ല വടക്കാങ്ങര

ദോഹ ഇന്റര്‍നാഷണല്‍ ഫാമിലി ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിക്കുന്ന ‘തന്‍ഷിയ’ എന്ന അപ്ബ്രിംഗിംഗ് പ്രോഗ്രാമിന്റെ ലോഞ്ചിംഗ് ചടങ്ങില്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി പങ്കെടുത്തു.

ചടങ്ങില്‍, കുട്ടിയുടെ വ്യക്തിത്വം കെട്ടിപ്പടുക്കുന്നതിനും ജീവിതത്തിന്റെ ആദ്യഘട്ടങ്ങളില്‍ സംയോജിത സാമൂഹിക ഉന്നമനം നല്‍കുന്നതിനും സംരക്ഷണ ഘടകങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും അപകടസാധ്യത ഘടകങ്ങള്‍ കണ്ടെത്തി നിര്‍വീര്യമാക്കുന്നതിനുമായി രൂപകല്പന ചെയ്ത ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളുടേയും വളര്‍ത്തല്‍ പരിപാടികളുടേയും അവതരണങ്ങള്‍ അദ്ദേഹം ശ്രദ്ധിച്ചു. .
ചടങ്ങില്‍ നിരവധി മന്ത്രിമാരും സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

Related Articles

Back to top button