
അഞ്ചാമത് കത്താറ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ് 2023 ഫെബ്രുവരി 15 മുതല്‍ 18 വരെ
അമാനുല്ല വടക്കാങ്ങര
ദോഹ.അഞ്ചാമത് കത്താറ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ് 2023 ഫെബ്രുവരി 15 മുതല്‍ 18 വരെ നടക്കുമെന്ന് ഖത്തര്‍ ബോക്സിംഗ് ഫെഡറേഷന്‍ (ക്യുബിഎഫ്) പ്രസിഡന്റ് ശൈഖ് ഫഹദ് ബിന്‍ ഖാലിദ് അല്‍ താനി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.രാജ്യത്തെ എല്ലാ സ്പോര്‍ട്സ് ക്ലബ്ബുകളില്‍ നിന്നുമുള്ള ബോക്സര്‍മാരുടെ വിപുലമായ പങ്കാളിത്തം മല്‍സരത്തിലുണ്ടാകുമെന്ന് ശൈഖ് ഫഹദ് പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ക്യുബിഎഫ് ടെക്നിക്കല്‍ ഡയറക്ടര്‍ സലിം ലസ്റാഖും പങ്കെടുത്തു.