എ എഫ് സി ചാമ്പ്യന്‍സ് ലീഗ്: അല്‍ ദുഹൈല്‍ അല്‍ റയാനെ ഇന്ന് നേരിടും
അമാനുല്ല വടക്കാങ്ങര
ദോഹ. എഎഫ്സി ചാമ്പ്യന്‍സ് ലീഗിന്റെ 16-ാം റൗണ്ടില്‍ ഇന്ന് അല്‍ തുമാമ സ്റ്റേഡിയത്തില്‍ അല്‍ ദുഹൈല്‍ അല്‍ റയാനെ നേരിടും.
2022-2023 സീസണ്‍ ക്യുഎന്‍ബി സ്റ്റാര്‍സ് ലീഗ് വീക്ക് 14ല്‍ അല്‍ ദുഹൈല്‍ 3-1ന് അല്‍ മര്‍ഖിയയെയും അല്‍ റയ്യാന്‍ 4-0.
ന് അല്‍ അഹ് ലി യേയും പരാജയപ്പെടുത്തിയ ശേഷം രണ്ട് ടീമുകളും മികച്ച ഫോമിലാണ് എന്നതിനാല്‍ അല്‍ ദുഹൈലും അല്‍ റയ്യാനും തമ്മിലുള്ള പോരാട്ടം ആവേശകരമാകുമെന്ന് പ്രതീക്ഷിക്കുന്നു. 2022 ഓഗസ്റ്റ് 16 ന് അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ നടന്ന ഈ സീസണ്‍സ് ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ അല്‍ ദുഹൈലും അല്‍ റയ്യാനും നേര്‍ക്കുനേര്‍ നടന്ന പോരാട്ടത്തില്‍ അല്‍ ദുഹൈല്‍ 2-1 മാര്‍ജിനില്‍ വിജയിച്ചിരുന്നു.
പശ്ചിമേഷ്യന്‍ മേഖലയിലെ റൗണ്ട് ഓഫ് 16, ക്വാര്‍ട്ടര്‍, സെമിഫൈനല്‍ മത്സരങ്ങള്‍ക്ക് ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ആതിഥേയത്വം വഹിക്കുന്നു. റൗണ്ട് ഓഫ് 16 മത്സരങ്ങള്‍ ഫെബ്രുവരി 19, 20 തീയതികളിലും ക്വാര്‍ട്ടര്‍ ഫൈനല്‍ ഫെബ്രുവരി 23 നും സെമിഫൈനല്‍ ഫെബ്രുവരി 26 നും നടക്കും.