Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ചങ്ങരംകുളം പ്രവാസി അസോസിയേഷന്‍ ഖത്തര്‍ ഇഫ്താര്‍, വിഷു സംഗമം

ദോഹ. ഖത്തറിലെ ചങ്ങരംകുളം പ്രദേശത്തെ പ്രവാസികളുടെ കൂട്ടായ്മയായ ചങ്ങരംകുളം പ്രവാസി അസോസിയേഷന്‍ ഖത്തര്‍ ഐ.സി.സി അശോക ഹാളില്‍ അതിവിപുലമായ ഇഫ്താര്‍, വിഷു സംഗമം സംഘടിപ്പിച്ചു.
ഈ ഒത്തുചേരല്‍ ചങ്ങരംകുളം പ്രവാസി അസോസിയേഷന്‍ ന്റെ പ്രഥമ കുടുംബ സംഗമവും കൂടി ആയിരുന്നു. സംഗമത്തില്‍ കൂട്ടായ്മയുടെ അംഗങ്ങളുടെ കുടുംബങ്ങള്‍ അടക്കം 300ല്‍ പരം ആളുകള്‍ പങ്കെടുത്തു. ഇഫ്ത്താര്‍ വിരുന്നിന്റെ രുചിക്കൊപ്പം ദീര്‍ഘകാലമായി തമ്മില്‍ കണ്ടുമുട്ടാതിരുന്ന സുഹൃത്തുക്കള്‍ പങ്കുവച്ച സൗഹൃദ വിരുന്നും സംഗമത്തിന്റെ ആവേശമായി.

ഉപദേശകസമിതി അംഗങ്ങളായ സി.വി മുഹമ്മദാലി, ഷാഹുല്‍ ഹമീദ്, ബഷീര്‍ പള്ളിപ്പാട്ട്, എന്‍.വി ഖാദര്‍ , എ.വി ഉണ്ണി എന്നിവര്‍ പങ്കെടുത്തു.
അസോസിയേഷന്‍ ട്രഷറര്‍ ഷാജി മുടവത്ത് അതിഥികളെ സ്വാഗതം ചെയ്തു.

അസോസിയേഷന്‍ പ്രസിഡന്റ് നാസര്‍ മൂക്കുതല കൂട്ടായ്മയുടെ അനിവാര്യതയെ കുറിച്ചും പ്രവാസി സമൂഹത്തിന്റെ അംഗങ്ങള്‍ക്കിടയിലെ ഐക്യത്തിന്റെയും സഹകരണത്തിന്റെയും പ്രാധാന്യത്തെകുറിച്ചും സംസാരിച്ചു.
അസോസിയേഷന്‍ ഉപദേശക സമിതി അംഗം ബഷീര്‍ പള്ളിപ്പാട്ട് റമദാനിന്റ പ്രാധാന്യം, പ്രവാസി കൂട്ടായ്മയുടെ പ്രാധാന്യം എന്ന വിഷയത്തെ കുറിച്ച് പ്രസംഗിച്ചു.
ചടങ്ങില്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ (കടഇ) മാനേജ്‌മെന്റ് കമ്മിറ്റിലേക്കു തിരഞ്ഞെടുക്കപ്പെട്ട ജനറല്‍ സെക്രട്ടറി നിഹാദ് അലിയെ ആദരിച്ചു.
ജനല്‍ സെക്രട്ടറി നിഹാദ് അലി മൂക്കുതല സംഗമത്തിന് ആശംസയും അതിഥികള്‍ക്കും ഇവന്റ് സ്‌പോണ്‍സര്‍മാര്‍ക്കും സംഘാടകര്‍ക്കും നന്ദിയും പറഞ്ഞു

Related Articles

Back to top button