ആറാമത് കത്താറ ഖുര്‍ആന്‍ പാരായണ മല്‍സര വിജയികളെ ആദരിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: കത്താറ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്‍ ആറാമത് കത്താറ ഖുര്‍ആന്‍ പാരായണ മല്‍സര വിജയികളെ ആദരിച്ചു . 5 ലക്ഷം റിയാലിന്റെ ഒന്നാം സമ്മാനം അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള മുഹമ്മദ് ഹസന്‍ ഹസന്‍ സാദെ സ്വന്തമാക്കിയപ്പോള്‍ 3 ലക്ഷം റിയാലിന്റെ രണ്ടാം സമ്മാനം ഇറാഖില്‍ നിന്നുള്ള അഹമ്മദ് ജമാല്‍ അല്‍ മന്‍സ്റാവിയും ഒരു ലക്ഷം റിയാലിന്റെ മൂന്നാം സമ്മാനം ഈജിപ്തില്‍ നിന്നുള്ള അബ്ദുള്‍ റസാഖ് അഷ്റഫ് സലാ അല്‍ ഷഹാവിയും നേടി.
എന്‍ഡോവ്മെന്റ്, ഇസ് ലാമിക് അഫയേഴ്സ് മന്ത്രാലയത്തിലെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എന്‍ഡോവ്മെന്റ് ഡയറക്ടര്‍ ജനറല്‍ ശൈഖ് ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ ഗാനം അല്‍താനിയുടെ സാന്നിധ്യത്തില്‍ കത്താറ ജനറല്‍ മാനേജര്‍ ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലൈത്തി വിജയികളെ കിരീടമണിയിച്ചു.
