അമീര്‍ കപ്പ് 2023 സെമി ഫൈനലുകള്‍ നാളെയും മറ്റന്നാളും , ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലെ കാല്‍പന്തുകളിയാരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന അമ്പത്തിയൊന്നാമത് അമീര്‍ കപ്പ് 2023 സെമി ഫൈനല്‍ മല്‍സരങ്ങള്‍ നാളെയും മറ്റന്നാളും നടക്കും. നാളെ വൈകുന്നേരം 6.45 ന് നടക്കുന്ന ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍, അല്‍ സദ്ദ് അല്‍ ഷഹാനിയയെയും ചൊവ്വാഴ്ച നടക്കുന്ന രണ്ടാമത്തെ സെമി ഫൈനല്‍ മത്സരത്തില്‍ അല്‍ സെയ്‌ലിയ അല്‍ അറബിയെയും നേരിടും.
ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍ അമീര്‍ കപ്പ് 2023-ന്റെ അമ്പത്തിയൊന്നാം പതിപ്പിന്റെ രണ്ട് സെമി ഫൈനല്‍ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് വില്‍പ്പന ക്യുഎഫ്എ വെബ്സൈറ്റ് വഴി ആരംഭിച്ചിട്ടുണ്ട്.
10 റിയാല്‍,30 റിയാല്‍ എന്നിങ്ങനെ രണ്ട് വിഭാഗത്തിലുള്ള ടിക്കറ്റുകള്‍ ലക്ഷ്യമാണ് . കൂടാതെ ഓരോ മത്സരത്തിലും നറുക്കെടുപ്പിലൂടെ 15 സമ്മാനങ്ങള്‍ നല്‍കും.
വിജയികള്‍ക്ക് വിക്ടോറിയ ട്രാവല്‍ നല്‍കുന്ന വിമാന ടിക്കറ്റുകള്‍ക്കുള്ള വൗച്ചറുകള്‍, നീല ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുന്നതിനുള്ള കൂപ്പണുകള്‍, പാരിസ് ഗാലറിയില്‍ നിന്ന് വാങ്ങുന്നതിനുള്ള കൂപ്പണുകള്‍, നഹ്ദി ഗ്രൂപ്പിന്റെ കാറുകളില്‍ സ്റ്റിക്കറുകള്‍ സ്ഥാപിക്കുന്നതിനുള്ള വൗച്ചറുകള്‍, ഐഫോണ്‍ ഉപകരണങ്ങള്‍ എന്നിങ്ങനെ വിലപ്പെട്ട സമ്മാനങ്ങള്‍ ലഭിക്കും.
ലിങ്ക് വഴി ടിക്കറ്റ് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ : https://t.co/UjbtTqTAfR ബന്ധപ്പെടുക.