Breaking News

ഖത്തറിലേക്ക് 120 കിലോഗ്രാം ഹാഷിഷ് കടത്താനുള്ള ശ്രമം ആഭ്യന്തര മന്ത്രാലയം തകര്‍ത്തു


അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തര്‍ ടെറിട്ടോറിയല്‍ ജലത്തിലൂടെ രാജ്യത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ 120 കിലോഗ്രാം ഹാഷിഷ് ആഭ്യന്തര മന്ത്രാലയത്തിലെ (എംഒഐ) ജനറല്‍ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ് ആന്‍ഡ് ബോര്‍ഡര്‍ സെക്യൂരിറ്റി പിടികൂടി.

ഏഷ്യന്‍ പൗരന്മാരെന്ന് സംശയിക്കുന്ന മൂന്ന് പേരെ പിടികൂടിയിട്ടുണ്ടെന്നും അവര്‍ക്കെതിരെ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാനും ബന്ധപ്പെട്ട അധികാരികള്‍ക്ക് റഫര്‍ ചെയ്യാനും ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഫോര്‍ ഡ്രഗ് കണ്‍ട്രോള്‍ വിഭാഗത്തിലേക്ക് റഫര്‍ ചെയ്തതായി എംഒഐ അതിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!