Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തര്‍ കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ പ്രഥമ 2023 ലെ എക്‌സലന്റ് പെര്‍ഫോമന്‍സ് അവാര്‍ഡ് വിദ്യാഭ്യാസ വിചക്ഷണനും അധ്യാപകനുമായ ബദറുല്‍ മുനീര്‍ അശ്ശാഫിക്ക്

ദോഹ. ഖത്തര്‍ കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ പ്രഥമ 2023 ലെ എക്‌സലന്റ് പെര്‍ഫോമന്‍സ് അവാര്‍ഡ് വിദ്യാഭ്യാസ വിചക്ഷണനും അധ്യാപകനുമായ ബദറുല്‍ മുനീര്‍ അശ്ശാഫിക്ക്. സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ സേവന മേഖലകളിലുള്ള സ്ത്യുതര്‍ഹമായ പ്രവര്‍ത്തനമാണ് ബദറുല്‍ മുനീര്‍
അശ്ശാഫിയെ അവാര്‍ഡിനര്‍ഹനാക്കിയത്.അധ്യാപകന്‍ എഴുത്തുകാരന്‍ , പ്രഭാഷകന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍ ,കാരുണ്യ പ്രവര്‍ത്തകന്‍ തുടങ്ങി ആത്മീയ ഭൗതിക മേഖലകളില്‍ ഒരേ സമയം തിളങ്ങിയ അപൂര്‍വ വ്യക്തികളില്‍ ഒരാളാണ് ബദറുല്‍ മുനീര്‍ അശ്ശാഫി. എം എ നജീബ്, മൂസ ബാസിത്, കെ എം ഇര്‍ഷാദ്, അഷ്‌റഫ് മഠത്തില്‍ എന്നിവര്‍ അംഗങ്ങളായ ജൂറി പാനലാണ് അവാര്‍ഡിന് തെരഞ്ഞെടുത്തത്.

മൊഗ്രാല്‍ പുത്തൂര്‍ കെഎംസിസിയുടെ കീഴില്‍ നടന്നുവരുന്ന സ്പീക്ക് ടു ദ വേള്‍ഡ് എന്ന സൗജന്യ ഇംഗ്ലീഷ് ലേണിങ് ക്ലാസ് അടക്കം പല ക്ലാസുകള്‍ക്കും നേതൃത്വം നല്‍കുന്ന അധ്യാപകനാണ് ബദറുല്‍ മുനീര്‍ അശ്ശാഫി .

Related Articles

Back to top button