Uncategorized

ഇ.എം. സുധീര്‍ പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയരക്ടര്‍

ദോഹ. ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനായ ഇ.എം. സുധീര്‍ പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയരക്ടര്‍ ആയി നിയമിതനായി.
നിലവില്‍, എട്ട് ലക്ഷത്തില്‍പരം പേര്‍ പ്രവാസി ക്ഷേമനിധിയില്‍ അംഗങ്ങളും മുപ്പതിനായിരത്തോളം പേര്‍ പ്രവാസി പെന്‍ഷന്‍ വാങ്ങുന്നവരുമാണ്. ഇതിന് പുറമെ, മരണാനന്തര ധനസഹായം, ചികില്‍സ, വിദ്യാഭ്യാസം, പെണ്‍മക്കളുടെ വിവാഹം, സബ്‌സിഡിയോടെയുള്ള ഭവന വായ്പ മുതലായവയും ക്ഷേമനിധി വഴി ലഭിക്കുന്നു.
ബോര്‍ഡിന്റെ കീഴില്‍ തന്നെയാണ് ഏറെ പ്രയോജനകരമായ ഡിവിഡന്റ് സ്‌കീമും പ്രവര്‍ത്തിക്കുന്നത്. സുധീറിന്റെ നിയമനം പ്രവാസി സമൂഹത്തിന് പൊതുവിലും ഖത്തര്‍ പ്രവാസികള്‍ക്ക് വിശേഷിച്ചും ഗുണകരമാകും.

Related Articles

Back to top button
error: Content is protected !!