Uncategorized

നമ്മുടെ അടുക്കളത്തോട്ടം ദോഹ യംഗ് ഫാര്‍മര്‍ സീസണ്‍ 3 സംഘടിപ്പിക്കുന്നു

ദോഹ.ഖത്തറില്‍ ആദ്യമായി കുട്ടികളില്‍ കൃഷിയെ കുറിച്ച് അവബോധം ഉണ്ടാക്കാനും അവരില്‍ നിന്ന് മികച്ച കുട്ടി കര്‍ഷകരെ സ്‌കൂള്‍ തലത്തില്‍ കണ്ടെത്തി ആദരിക്കാനും മുന്‍കൈ എടുത്ത നമ്മുടെ അടുക്കളത്തോട്ടം ദോഹ യംഗ്് ഫാര്‍മര്‍ അവാര്‍ഡ് രണ്ടു സീസണുകള്‍ വിജയകരമായി പൂര്‍ത്തീകരിച്ച ശേഷം നമ്മുടെ അടുക്കളത്തോട്ടം ദോഹ യംഗ് ഫാര്‍മര്‍ സീസണ്‍ 3 നടത്തുന്നു . ഖത്തറിലെ വിവിധ സ്‌കൂളുകളില്‍ നിന്നുമായി 80 ഓളം വിദ്യാര്‍ത്ഥികളാണ് നമ്മുടെ അടുക്കളത്തോട്ടം ദോഹ യംഗ് ഫാര്‍മര്‍ കോണ്‍ടെസ്റ്റ് സീസണ്‍ 3 ല്‍ പങ്കെടുക്കുന്നത്.

മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കായി നമ്മുടെ അടുക്കളത്തോട്ടം ദോഹ സൗജന്യമായി നല്‍കുന്ന പച്ചക്കറിതൈകളുടെ വിതരണചടങ്ങ് ഒക്ടോബര്‍ 12 വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് ഐസിസി മുംബൈ ഹാളില്‍ വച്ച് എം.ഇ.എസ് ഇ്ന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഹമീദ ഖാദര്‍ ഉദ്ഘാടനം ചെയ്തു. നമ്മുടെ അടുക്കളത്തോട്ടം ദോഹ പ്രസിഡന്റ് ജിജി അരവിന്ദ് സ്വാഗതം പറഞ്ഞു. കുട്ടികള്‍ക്ക് വേണ്ടുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടെ കൃഷിയെ കുറിച്ച് ഒരു ലഘുവിവരണം നമ്മുടെ അടുക്കളത്തോട്ടം ദോഹ ജനറല്‍ സെക്രട്ടറി ബെന്നി തോമസ് നല്‍കി

Related Articles

Back to top button
error: Content is protected !!