ഇന്റഗ്രേറ്റഡ് മെഡിക്കല്‍ ബ്രദര്‍ഹുഡ് ഖത്തര്‍ ചാപ്റ്റര്‍ നിലവില്‍ വന്നു
ദോഹ. മെഡിക്കല്‍, പാരമെഡിക്കല്‍ ഫീല്‍ഡില്‍ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയായ ഇന്റഗ്രേറ്റഡ് മെഡിക്കല്‍ ബ്രദര്‍ഹുഡ് (ഐ.എം.ബി) ഖത്തര്‍ ചാപ്റ്റര്‍ നിലവില്‍ വന്നു. ദോഹയിലെ ഷാലിമാര്‍ റെസ്റ്റാറാന്റില്‍ നടന്ന ചടങ്ങിലാണ് സംഘടന നിലവില്‍ വന്നത്.
ഡോ. അഹമ്മദ് അച്ചോത്ത് ചെയര്‍മാനും ഡോ. ഹഷിയത്തുള്ള ജനറല്‍ കോണ്‍വീനറുമായുള്ള കമ്മറ്റിയില്‍ വൈസ് ചെയര്‍മാന്മാരായി ഡോ. അബ്ദുല്‍ ജലീല്‍, ഡോ. ഷഫീഖ് താപ്പി, ഡോ ബിജു ഗഫൂര്‍, ഡോ. സലീന എന്നിവരെയും, കണ്‍വീനര്‍മാരായി ഡോ. മുസ്തഫ നജീബ്, ഡോ. നബീല്‍ അബ്ദുള്ള, ഡോ. ഹിഷാം, ഷനീബ് അരീക്കോട്, റസിയ എന്നിവരെയും തിരഞ്ഞെടുത്തു. 30 അംഗ എക്‌സിക്യൂട്ടീവിന് രൂപം നല്‍കാനും യോഗത്തില്‍ തീരുമാനമായി.
എം എം അക്ബര്‍ മുഖ്യ പ്രഭാഷകനായിരുന്നു. മെഡിക്കല്‍ രംഗത്തെ വിവിധ ശാഖകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഇത്തരം കൂട്ടായ്മകളുടെ പ്രാധാന്യം അക്ബര്‍ തന്റെ പ്രസംഗത്തില്‍ വിശദീകരിച്ചു. ഇന്റഗ്രേറ്റഡ് മെഡിക്കല്‍ ബ്രദര്‍ഹുഡ് നാട്ടില്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സമാനമായി ഖത്തറിലെ സാഹചര്യം മനസ്സിലാക്കി ആതുര സേവന രംഗത്തു സാധ്യമായ വിധത്തില്‍ ഇടപെടാന്‍ ശ്രമിക്കുമെന്ന് ചെയര്‍മാന്‍ ഡോ. അഹമ്മദും ജനറല്‍ കണ്‍വീനര്‍ ഡോ ഹഷിയത്തുള്ളയും വ്യക്തമാക്കി.
സല്‍മാന്‍ ഇസ്മയിലിന്റെ ഖിറാഅത്തോടെ ആരംഭിച്ച രൂപീകരണ യോഗത്തില്‍ ഡോ. അബ്ദുല്‍ ജലീല്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. ഹഷിയത്തുള്ള സ്വാഗതവുംഡോ. മുസ്തഫ നസീബ് നന്ദിയും പറഞ്ഞു. അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, പി കെ ഷമീര്‍, ഡോ. ഷഫീഖ് താപ്പി, ഇസ്മായില്‍ വില്യാപ്പള്ളി എന്നിവര്‍ സംസാരിച്ചു.
ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ പ്രസിഡണ്ട് അക്ബര്‍ കാസ്സിം തെരെഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു. ട്രഷറര്‍ യു ഹുസൈന്‍ മുഹമ്മദ് അടക്കം ഇസ് ലാഹി സെന്റര്‍ നേതാക്കന്മാരും മുതിര്‍ന്ന അംഗങ്ങളും സന്നിഹിതരായിരുന്നു.