ഒമാന്‍ കെ.എം.സി.സി പ്രസിഡണ്ടിന് ഖത്തര്‍ കെ.എം.സി.സിയുടെ ആദരം

ദോഹ. ഒമാന്‍ കെ.എം.സി.സി. സംസ്ഥാന പ്രസിഡണ്ടും മര്‍ഹും ഇ അഹമ്മദ് സാഹിബിന്റെ പുത്രനുമായ റയിസ് അഹമ്മദ് ഖത്തര്‍ കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ചു. ഉപദേശക സമിതി ചെയര്‍മാന്‍ ഡോ.എം.പി. ഷാഫി ഹാജി, സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് കെ. മുഹമ്മദ് ഈസ, ജനറല്‍ സെക്രട്ടറി സലീം നാലകത്ത് എന്നിവരുടെ നേതൃത്വത്തില്‍ നേതാക്കള്‍ സ്വീകരണം നല്‍കി.