Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തറിലെ 10 ലിങ്ക്ഡ്ഇന്‍ ടോപ്പ് കമ്പനികള്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ കരിയര്‍ വികസിപ്പിക്കുന്നതിനുള്ള പത്ത് മികച്ച കമ്പനികളുടെ ലിസ്റ്റ് പുറത്തുവിട്ട് പ്രമുഖ നെറ്റ് വര്‍ക്കിംഗ് ശൃംഖലയായ
ലിങ്ക്ഡ്ഇന്‍.

കോവിഡ്മഹാമാരിയും സാങ്കേതിക രംഗത്തെ കുതിച്ചുചാട്ടവുമൊക്കെ തൊഴില്‍ രംഗത്തെക്കുറിച്ച കാഴ്ചപ്പാടുകളും നിലപാടുകളും മാറ്റിമറിച്ചിരിക്കുന്നു. ആര്‍ട്ടിഷല്‍ ഇന്ഡരലിജന്‍സും റിമോട്ട് വര്‍ക് കള്‍ചറും പ്രൊഫഷണല്‍ രംഗത്തും കരിയര്‍ സംബന്ധിച്ച കാഴ്ചപ്പാടിലും വലിയ മാറ്റം വരുത്തിയിരിക്കുന്നു.

കമ്പനിയുടെ സ്ഥിതിവിവരക്കണക്കുകള്‍, കഴിവുകളും മികച്ച സ്ഥാനങ്ങളും ലിങ്ക്ഡ്ഇന്‍ ടാലന്റ് സ്ഥിതിവിവരക്കണക്കുകള്‍ എന്നിവ ഉപയോഗിച്ചാണ് ഖത്തറില്‍ കരിയര്‍ വികസിപ്പിക്കുന്നതിനുള്ള പത്ത് മികച്ച കമ്പനികളുടെ ലിസ്റ്റ് തയ്യാറാക്കിയത്. മിഡില്‍ ഈസ്റ്റിലെ മികച്ച കമ്പനികളുടെ ലിസ്റ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഖത്തര്‍ പെട്രോളിയം, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, ഖത്തര്‍ നാഷണല്‍ ബാങ്ക് ഗ്രൂപ്പ്, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷഷന്‍, കൊമേര്‍ഷ്യല്‍ ബാങ്ക്, വോഡഫോണ്‍, ഖത്തര്‍ ഫെര്‍ട്ടിലൈസര്‍ കമ്പനി, ഖത്തര്‍ ഗ്യാസ്, ഖത്തര്‍ ജനറല്‍ വാട്ടര്‍ ആന്റ് ഇലക്ട്രിസിറ്റി കോര്‍പറേഷന്‍, ഖത്തലൂം എന്നിവയാണ് ഖത്തറില്‍ കരിയര്‍ വികസിപ്പിക്കുന്നതിനുള്ള പത്ത് മികച്ച കമ്പനികളായി ലിങ്ക്ഡ്ഇന്‍ പരിഗണിച്ചത്.

Related Articles

Back to top button